മമ്മൂട്ടിക്കൊപ്പം ഇനിയും സിനിമ ചെയ്യും'; രാഹുല്‍ സദാശിവന്‍

mammootty

മമ്മൂട്ടി വ്യത്യസ്ത കഥാപാത്രമായി ഒരുക്കിയ ചിത്രമാണ് രാഹുല്‍ സദാശിവന്റെ ഭ്രമയുഗം. സിനിമ തിയേറ്ററില്‍ മികച്ച വിജയം സ്വന്തമാക്കി ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമ്പോള്‍ ഈ ചിത്രം മാത്രമല്ല ഇനിയും മമ്മൂട്ടിയുമായി സിനിമ ചെയ്യുമെന്ന് പറയുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.
മമ്മൂട്ടിയ്ക്ക് ഒപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി, 'ഉറപ്പായും ഉണ്ടാകും. ഒരു സിനിമ കൂടി മമ്മൂക്കയ്ക്ക് ഒപ്പം ചെയ്യണം. അത് എങ്ങനെയാണ് എപ്പോഴാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല' സില്ലി മോങ്ക് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. ഭ്രമയുഗത്തിന്റെ സീക്വലിനോ, പ്രീക്വലിനോ സാധ്യതയുണ്ട് എന്നും എന്നാല്‍ അതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
മമ്മൂട്ടിക്കൊപ്പം സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ തുടങ്ങിയവരാണ് ഭ്രമയുഗത്തിലെ മറ്റ് താരങ്ങള്‍. 'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രമാണ് ഭ്രമയുഗം. ആഗോളതലത്തില്‍ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്.

Tags