ഇപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം കാണുന്നു'; അതിജീവന ശ്രമത്തില്‍ ഹിന ഖാന്‍

hina khan

പ്രശസ്ത ടെലിവിഷന്‍ താരം ഹിന ഖാന്‍ അര്‍ബുദബാധിതയായത് ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. പിന്നീട് നടി തന്നെ തന്റെ അസുഖത്തിന്റെ കാര്യം വളരെ പോസിറ്റിവ് ആയി ആളുകളെ അറിയിച്ചിരുന്നു. ഇപ്പോളിതാ, തന്റെ ചികിത്സാ പുരോഗതിയുടെ വിവരങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ചികിത്സാപുരോഗതി താരം അറിയിച്ചിരിക്കുന്നത്. മൂന്നാം ഘട്ട സ്തനാര്‍ബുദ ബാധിതയായ താരം കീമോതെറാപ്പിക്ക് ശേഷം വന്ന പാടുകളുള്ള അഞ്ചോളം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. 

പ്രചോദനപരമായ അടിക്കുറിപ്പും നല്‍കി. ' ഈ ചിത്രത്തില്‍ നിങ്ങള്‍ എന്താണ് കാണുന്നത്? എന്റെ ശരീരത്തിലെ പാടുകളോ അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? പാടുകള്‍ എന്റേതാണ്, അവ ഞാന്‍ അര്‍ഹിക്കുന്ന പുരോഗതിയുടെ ആദ്യ അടയാളമായതുകൊണ്ട് ഞാന്‍ അവയെ സ്‌നേഹത്തോടെ ആശ്ലേഷിക്കുകയാണ്. എന്റെ കണ്ണിലെ പ്രത്യാശ എന്റെ ആത്മാവിന്റെ പ്രതിഫലനമാണ്, എനിക്കിപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം കാണാനാകുന്നുണ്ട്...'; താരം കുറിച്ചു.

Tags