‘ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു, എന്തോ ഒരു പ്രത്യേക അവസ്ഥയായിരുന്നു അത് കാണുമ്പോൾ’; തുറന്ന് പറഞ്ഞ് വിജയ് സേതുപതി

vijay sethupathi

മലയാള സിനിമകളെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും  തുറന്ന് സംസാരിച്ച് നടൻ വിജയ് സേതുപതി. വിജയ് സേതുപതി ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ്  വിജയ് സേതുപതി ഈ കാര്യങ്ങൾ പറഞ്ഞത് 

വിജയ് സേതുപതിയുടെ വാക്കുകൾ 

‘ഞാൻ പ്രേമലു രണ്ടു തവണ കണ്ടു. പ്രേമലുവിലെ കാസ്റ്റിംഗ് ഗംഭീരമായിരുന്നു. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നു. അതുപോലെ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, കാതൽ ഒക്കെ കണ്ടു. നൻപകൽ നേരത്ത് മയക്കവും കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവർക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാൽ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു,ആ സിനിമയിൽ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അവസാനം അദ്ദേഹം മലയാളിയായി മാറുന്നതൊക്കെ ഗംഭീരമാണ്,’ അഭിമുഖത്തിൽ സേതുപതി പറഞ്ഞു.


 

Tags