മൂന്ന് തവണ പുഷ്പ കണ്ടു, അതില്‍ നിന്ന് ചിലത് പഠിക്കാനായി'; അല്ലു അര്‍ജുന് നന്ദിയറിയിച്ച് ഷാരൂഖ് ഖാന്‍

google news
allu

നടന്‍ അല്ലു അര്‍ജുന്‍ ഷാരൂഖിനെ അഭിനന്ദിച്ചതിന് പിന്നാലെ കിംഗ് ഖാന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.തന്റെ എക്‌സ് അക്കൗണ്ട് വഴിയാണ് അല്ലു ഷാരൂഖിന് അഭിനന്ദന സന്ദേശം അയച്ചത്. 

അല്ലുവിന് കിങ് ഖാന്‍ നന്ദിയും അറിയിച്ചു. 'പ്രിയപ്പെട്ട അല്ലു അര്‍ജുന്‍, നിങ്ങളുടെ വാക്കുകള്‍ക്കും പ്രാര്‍ത്ഥനക്കും ഒരുപാട് നന്ദി. തിയേറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമായ താങ്കള്‍ എന്നെ അഭിനന്ദിച്ചത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. പുഷ്പ ഞാന്‍ മൂന്ന് തവണ കണ്ടു. അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി,' ഷാരൂഖ് ഖാന്‍ മറുപടിയായി പോസ്റ്റ് ചെയ്തു. അല്ലുവിനെ വൈകാതെ നേരില്‍ കാണാന്‍ എത്തുമെന്നും ഷാരൂഖ് അറിയിച്ചിട്ടുണ്ട്.

Tags