ഹോളിവുഡ് നിലവാരത്തില്‍ സൂപ്പർ നാച്ചുറൽ ത്രില്ലര്‍: 'വടക്കന്‍

Hollywood-style supernatural thriller: 'North
Hollywood-style supernatural thriller: 'North

കൊച്ചി: കിഷോർ, ശ്രുതി മേനോൻ,മെറിൻ ഫിലിപ്പ് എന്നിവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വടക്കന്‍ വരുന്നു .ദ്രാവിഡ  പുരാണങ്ങളിൽ നിന്നും പ്രാചീന നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, 'വടക്കൻ' പരമ്പരാഗത കഥപറച്ചിലിനെ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ദൃശ്യപരവും ശ്രവണപരവുമായ കാഴ്ചകൾ സൃഷ്ടിക്കുന്നു. കേരളത്തിന്‍റെ പശ്ചാത്തലത്തിലാണെങ്കിലും സാങ്കേതിക മികവ് ഹോളിവുഡ് നിലവാരത്തിനൊപ്പം നിൽക്കുന്നു. 

'വടക്കൻ' ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരെയും അന്തർദേശീയ തലത്തിലെയും പ്രേക്ഷകരെ ആകർഷിക്കുമെന്ന് നിർമ്മാതാക്കളായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന് ഉറപ്പുണ്ടെന്ന് ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ജയദീപ് സിങ്ങും ഭവ്യ നിധി ശർമ്മയും വിശ്വസിക്കുന്നു.

          വടക്കേ മലബാറിലെ പ്രാചീന നാടോടിക്കഥകളെ ആസ്പദമാക്കി ഒരു സൂപ്പർ നാച്ചുറൽ ത്രില്ലറാണ് ചിത്രം നെയ്തെടുക്കുന്നത്. ഇത് മലയാളത്തിൽ റിലീസ് ചെയ്യുകയും കന്നഡയിലും ഡബ്ബ് ചെയ്യുകയും ചെയ്യും. ഓസ്‌കാർ ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി, ജാപ്പനീസ് ഛായാഗ്രാഹകൻ കെയ്‌ക്കോ നകഹാര, തിരക്കഥയും സംഭാഷണവും ഉണ്ണി ആർ., സംഗീതം ബിജിപാൽ എന്നിവരുൾപ്പെടെയുള്ള അസാധാരണമായ അണിയറപ്രവർത്തകർ ഈ ചിത്രത്തിലുണ്ട്.

ബോളിവുഡ് ഗാനരചയിതാവ് ഷെല്ലി എഴുതിയ വരികൾക്കൊപ്പം ലോകപ്രശസ്ത പാക്കിസ്ഥാൻ ഗായിക സെബുന്നീസ ബംഗാഷ് അവതരിപ്പിച്ച ഗാനമാണ് സൗണ്ട് ട്രാക്കിന്‍റെ ഹൈലൈറ്റ്.  ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുൻനിര CGI ടീമുകൾ ചിത്രത്തിൻ്റെ VFX നിർവ്വഹിച്ചു, ഉയർന്ന നിലവാരമുള്ള ദൃശ്യാനുഭവം ഉറപ്പാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ തരംഗം സൃഷ്ടിച്ച 'വടക്കൻ' ഉടൻ കേരളത്തിലെ തിയേറ്ററുകളിൽ എത്തുകയാണ്.

Tags