താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ; അതൃപ്തി അറിയിച്ച് കരണ്‍ ജോഹര്‍

karan johar

ബോളിവുഡ് വ്യവസായം തീര്‍ത്തും മോശമായ അവസ്ഥയിലൂടെയാണ് പോകുന്നത്. വലിയ ബജറ്റും വമ്പന്‍ താരനിരയുമായി വന്ന പല സിനിമകളും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണുണ്ടാകുന്നത്. വ്യവസായം കടന്നുപോകുന്ന ദുഷ്‌കരമായ അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഇപ്പോള്‍.

'ഒന്നാമതായി, പ്രേക്ഷകരുടെ അഭിരുചികള്‍ വളരെ നിര്‍ണായകമായി. അവര്‍ക്ക് ഒരുതരം സിനിമ വേണം. നിങ്ങള്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഉയര്‍ന്ന സംഖ്യകള്‍ ലക്ഷ്യമിടുകയാണെങ്കില്‍, നിങ്ങളുടെ സിനിമ എ, ബി, സി കേന്ദ്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. മള്‍ട്ടിപ്ലക്‌സുകള്‍ മാത്രം മതിയാകില്ല,' ഏന് കരണ്‍ ജോഹര്‍ പറഞ്ഞു.
പണപ്പെരുപ്പം മൂലം സിനിമാ നിര്‍മ്മാണ ചെലവുകള്‍ വര്‍ദ്ധിക്കുന്നതും മുന്‍നിര അഭിനേതാക്കള്‍ ആവശ്യപ്പെടുന്ന ഭീമമായ ഫീസും വ്യവസായത്തെ ബാധിക്കുന്നതാണെന്ന് കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു. 'താരങ്ങള്‍ ചോദിക്കുന്നത് 35 കോടിയൊക്കെയാണ്. എന്നാല്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഓപ്പണിങ് വെറും 3.5 കോടി മാത്രം. എങ്ങനെയാണ് ഈ കണക്ക് ശരിയാവുക?,' എന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നു.

Tags