57ആം പിറന്നാൾ നിറവിൽ ഇസൈ പുയൽ എ ആർ റഹ്മാൻ..

ഇന്ത്യൻ സംഗീതലോകത്തെ അതുല്യപ്രതിഭയാണ് എ ആർ റഹ്മാൻ. കുട്ടിക്കാലം മുതൽ സംഗീതാത്മകമായിരുന്നു റഹ്മാന്റെ ജീവിതം‌. മലയാളം, സംഗീതസംവിധായകൻ ആർ.കെ.ശേഖറിന്റെ മകനായി 1967 ജനുവരി 6ന് ചെന്നൈയിലാണ് ജനനം.

Happy birthday A R Rahman

പതിനൊന്നാം വയസ്സില്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ പെണ്‍പട എന്ന ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചു. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

A R Rahman

1992ല്‍ പ്രദര്‍ശനത്തിനെത്തിയ റോജാ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാലോകത്ത് അദ്ധേഹം ശ്രദ്ധേയനായത്. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ അദ്ദേഹത്തിന്റെ മികവ് ലോകം അംഗീകരിച്ചു.

A R RAHMAN

ഇന്ത്യന്‍ ക്ലാസിക് സംഗീതത്തിന് ലോകം നല്‍കിയ അംഗീകാരമായിരുന്നു എ ആര്‍ റഹ്മാന് ലഭിച്ച ഓസ്‌കാര്‍. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

A R RAHMAN

ഇതുവരെയുള്ള സംഗീത യാത്രയില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് എആര്‍ റഹ്മാനെ തേടിയെത്തിയിട്ടുള്ളത്. രണ്ട് ഓസ്‌കാര്‍ അവാര്‍ഡും രണ്ട് ഗ്രാമി അവാര്‍ഡും, ആറ് നാഷണല്‍ അവാര്‍ഡും, ഇതിന് പുറമേ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

A R RAHMAN

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്‍ കൂടിയാണ് എ.ആര്‍ റഹ്മാന്‍. ഒരൊറ്റ പാട്ടിനായി മൂന്ന് കോടി രൂപ വരെയാണ് റഹ്മാന്‍ പ്രതിഫലം വാങ്ങുന്നത്.