കുതിപ്പ് തുടര്‍ന്ന് ഗുരുവായൂരമ്പല നടയില്‍

Guruvayoor Ambalanadayil

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Tags