ഗുരുസോമസുന്ദരം വീണ്ടും തമിഴിലേക്ക്; സംവിധായകൻ പാ രഞ്ജിത്ത്
guru soma sundaram

 

നായകന്മാരുടെ കൈകൊണ്ട് വില്ലന്മാർ കൊല്ലപ്പെടുന്നതുകണ്ട് കൈയടിച്ചിരുന്ന സിനിമാപ്രേക്ഷകരുടെ മനസ്സിലൊരു നൊമ്പരമാണ് മിന്നൽ മുരളിയുടെ എതിരാളിയായ ഷിബു. സാഹചര്യങ്ങളാൽ പ്രതിനായകനായി മാറിയ, പ്രേക്ഷകമനസ്സിന്റെ ഇഷ്ടം പിടിച്ചുവാങ്ങിയ വില്ലൻ.

ഇപ്പോഴിതാ താരം ഗുരുസോമസുന്ദരം വീണ്ടും തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയിരിക്കുകയാണ്. അണിയറയിൽ ഒരുങ്ങുന്നത് തമിഴ് ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ മദ്യപാനിയായി വേഷമിട്ടാണ് നടന്‍ എത്തുന്നത്. നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മാണ കമ്പനി തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നടി സഞ്ചന നടരാജനും സിനിമയിലുണ്ട്.

നവാഗതനായ ദിനകരന്‍ ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് എന്നാണ് വിവരം. ചിത്രീകരണം ജൂണില്‍ തുടങ്ങിയിരുന്നു.ഗുരു സോമസുന്ദരം ഒരു മദ്യപാനിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ഷോണ്‍ റോള്‍ഡനാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു ആമസോണ്‍ പ്രൈമിലൂടെ പാ രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ റിലീസ് ചെയ്തത്.1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തുടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

Share this story