'ഗുണ്ടൂര്‍ കാരം ' ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

Guntur Kaaram

ഗുണ്ടൂർ കാര’ത്തിൻറെ സെൻസറിങ് പൂർത്തിയായി. മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘ഗുണ്ടൂർ കരത്തിന് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രം ജനുവരി 12ന് പ്രദർശനത്തിന് എത്തു൦.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ബാബു ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഗുണ്ടൂർ കാരം’, അദ്ദേഹത്തിന്റെ അവസാന റിലീസ് സർക്കാർ വാരി പാട്ട ആയിരുന്നു. ‘ഗുണ്ടൂർ കാര’ത്തിന് ശേഷം എസ് എസ് രാജമൗലിയുടെ വരാനിരിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ‘അതാടു’, ‘ഖലേജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് ബാബുവിനൊപ്പം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഗുണ്ടൂർ കാരം’. ജനുവരി 12 ന് റിലീസ് ചെയ്യുന്ന ചിത്രം മീനാക്ഷി ചൗധരി അവതരിപ്പിക്കുന്നു.

Tags