'മികച്ച തിയേറ്റര്‍ അനുഭവം, ബോയ്‌സ്, നിങ്ങള്‍ തകര്‍ത്തു'; മഞ്ഞുമ്മലിനെ കുറിച്ച് ഗൗതം മേനോന്‍

manjummal boys

മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന സിനിമയെന്നും ?ഗുണ സിനിമ ആദ്യമായി തിയേറ്ററില്‍ കണ്ടപ്പോഴുള്ള നിമിഷങ്ങള്‍ വീണ്ടും സെന്‍സ് ചെയ്യാന്‍ സാധിച്ചുവെന്നും ഗൗതം മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'മഞ്ഞുമ്മേല്‍ ബോയ്‌സ്  ഇത്തരമൊരു മികച്ച തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമ, സിനിമ എന്ന മാജിക്കുമായുള്ള ബന്ധം. ബോയ്‌സ്, നിങ്ങള്‍ വളരെ നന്നായി ചെയ്തു. സൗണ്ട് ട്രാക്കില്‍ 'മനിതര്‍ ഉണര്‍ന്ത് കൊള്ള' എന്ന വരികള്‍ വരുമ്പോള്‍, എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുണയുടെ ആദ്യ ഷോയ്ക്ക് ഇരുന്നപ്പോഴുള്ള അനുഭവവും അതിന് ശേഷവും ഉണ്ടായ അനുഭവം വീണ്ടും ഉണ്ടായി.'

മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴകം ഇരും കൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്.തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 21 കോടിയിലേറെയാണ് സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags