ആടുജീവിതം ഒടിടിയിലെത്താന്‍ വൈകും

Aadujeevitham

തിയേറ്റര്‍ വിജയത്തിന് ശേഷം മലയാളി പ്രേക്ഷകര്‍ ഒടിടിയിലെത്താന്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ചിത്രം ഉടന്‍ ഒടിടിയില്‍ സ്ട്രീം ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകളെത്തിയിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും എത്തിയിട്ടില്ല. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് റിലീസ് ഇനിയും വൈകിയേക്കും.
സിനിമയുടെ ഒിടിടി അവകാശം ഇതുവരെ വിറ്റുപോയിട്ടില്ല എന്നാണ് അനലിസ്റ്റായ എ ബി ജോര്‍ജ് എക്‌സിലൂടെ അറിയിച്ചത്. ആടുജീവിതത്തിന്റെ ഒടിടി അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വാങ്ങി എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഡിസ്‌നിക്ക് 'ആടുജീവിതം' സിനിമയില്‍ ഇതുവരെ അവകാശമില്ലെന്നും വിവരമുണ്ട്.
സിനിമാ നിര്‍മ്മാതാക്കള്‍ ഏത് ഒടിടിക്ക് നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിര്‍മ്മാതാക്കളുടെ ആദ്യ പരിഗണന ഒരു ഓസ്‌കര്‍ ക്യംപെയ്‌നിനായുള്ള കരാറിലാണ് . ഇതുകൂടാതെ, അന്താരാഷ്ട്ര സ്‌ക്രീനിംഗുകളും പ്രൊമോഷണല്‍ സ്ട്രാറ്റജികളും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടതിനാല്‍ ഒടിടി സാറ്റലൈറ്റ് അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags