23 വയസ് പ്രായവ്യത്യാസമുള്ള ജെനീലിയ നായിക ; പ്രായത്തെ കുറിച്ചുള്ള ചിന്ത വന്നിരുന്നുവെന്ന് ആമിര്‍ ഖാന്‍


പ്രായവ്യത്യാസത്തെ കുറിച്ചുള്ള ചിന്തകള്‍ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
23 വയസ് പ്രായവ്യത്യാസമുള്ള ജെനീലിയ ഡിസൂസയെ തന്റെ നായികയാക്കിയതിനെ കുറിച്ച് സംസാരിച്ച് ആമിര്‍ ഖാന്‍. 'സിതാരേ സമീന്‍ പര്‍' എന്ന ചിത്രത്തില്‍ 60 വയസ് പ്രായമുള്ള ആമിര്‍ ഖാന്റെ നായികയായി 37 വയസ് മാത്രം പ്രായമുള്ള ജെനീലിയയാണ് നായികയാകുന്നത്. പ്രായവ്യത്യാസത്തെ കുറിച്ചുള്ള ചിന്തകള്‍ തനിക്ക് ഉണ്ടായിരുന്നു എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
tRootC1469263">''പ്രായവ്യത്യാസത്തെ കുറിച്ച് എനിക്കറിയാം. ആ ചിന്ത എനിക്കും വന്നിരുന്നു. പക്ഷെ സിനിമയില്‍ ഞങ്ങള്‍ 40കളുടെ തുടക്കത്തിലാണ്. ആ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്'' എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. വിഎഫ്എക്സ് സൗകര്യം ഉള്ളതിനാല്‍ പ്രായം കുറച്ച് അഭിനയിക്കാനും കൂട്ടാനുമൊക്കെ എളുപ്പം സാധിക്കുമെന്നും ആമിര്‍ പറയുന്നുണ്ട്.

''എനിക്ക് ഇപ്പോള്‍ 60 വയസ് ആയി. ഇന്ന് വിഎഫ്എക്സിന്റെ ഗുണം നമുക്കുണ്ട്. മുമ്പായിരുന്നെങ്കില്‍ 18കാരനായി അഭിനയിക്കണമെങ്കില്‍ എനിക്ക് പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യേണ്ടി വന്നേനെ, അനില്‍ കപൂര്‍ 'ഈശ്വര്‍' സിനിമയില്‍ ചെയ്തത് പോലെ. ചെറുപ്പമായിരുന്ന അദ്ദേഹം 80 വയസുള്ള ഒരാളായി അഭിനയിച്ചു. ഇന്ന് 80 വയസുള്ള ആളാക്കാനും തിരിച്ച് പ്രായം കുറയ്ക്കാനും വിഎഫ്എക്സ് കൊണ്ട് എളുപ്പം സാധിക്കും'' എന്നാണ് ആമിര്‍ പറയുന്നത്.
അതേസമയം, ജൂണ്‍ 20ന് ആണ് സിതാരേ സമീന്‍ പര്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് സിനിമകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ആമിര്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.