55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇടംപിടിച്ച് നാല് മലയാള സിനിമകൾ

Four Malayalam films in the Indian Panorama category at IFFI
Four Malayalam films in the Indian Panorama category at IFFI

ഇരുപത്തി അഞ്ച് ഫീച്ചർ സിനിമകളും ഇരുപത് നോൺ-ഫീച്ചർ സിനിമകളുമാണ് പട്ടികയിലുള്ളത്. ഫീച്ചർ ഫിലിമിലാണ് ഭ്രമയുഗവും ആടുജീവിതവും ഇടംപിടിച്ചത്.

നവംബർ 20 മുതൽ 28 വരെ പനാജി-ഗോവയിൽ നടക്കുന്ന 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇടംപിടിച്ച് നാല് മലയാള സിനിമകൾ. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം, പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം, ആലിഫ് അലി ചിത്രം ലെവല്‍ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

Four Malayalam films in the Indian Panorama category at IFFI

ഇരുപത്തി അഞ്ച് ഫീച്ചർ സിനിമകളും ഇരുപത് നോൺ-ഫീച്ചർ സിനിമകളുമാണ് പട്ടികയിലുള്ളത്. ഫീച്ചർ ഫിലിമിലാണ് ഭ്രമയുഗവും ആടുജീവിതവും ഇടംപിടിച്ചത്. അതേസമയം, തമിഴില്‍ നിന്നും ജിഗർതണ്ട ഡബിൾ എക്‌സും തെലുങ്കില്‍ നിന്നും ചിന്ന കഥ കാടു, കൽക്കി 2898 എഡി എന്നീ സിനിമകളും പനോരമ വിഭാഗത്തില്‍ തെര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ഹിന്ദി സിനിമകളും പട്ടികയിലുണ്ട്. മേളയിലെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുത്തിരിക്കുന്ന ഫീച്ചര്‍ ഫിലിം രൺദീപ് ഹൂഡ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സ്വതന്ത്ര വീർ സവർക്കർ’ ആണ്.