ഫിയോക്കിന്റെ നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍

feuok

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇത് കൂടാതെ ഷെയറിങ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷന്‍, പേസ്റ്റിങ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളില്‍ പറയുന്നു. എന്നാല്‍ ഫിയോക്കിന്റെ ആവശ്യങ്ങള്‍ വിതരണക്കാര്‍ തള്ളുകയായിരുന്നു.

22ന് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ചയ്ക്കുള്ളില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

Tags