ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു

noble jose

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. 44 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ 2.45നു കൊച്ചിയിൽ ആയിരുന്നു അന്ത്യം. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്.

2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ ചിത്രം. അതേ വർഷം റിലീസ് ചെയ്ത 'മദ്രാസ് ലോഡ്ജ്', 2021ലെ 'കൃഷ്ണൻകുട്ടി പണിതുടങ്ങി'. 2022ൽ 'ശലമോൻ' എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ.