സമയമെടുത്ത് ചെയ്യേണ്ട സിനിമ, അടുത്ത വർഷം യാഥാർഥ്യമാകും, ആക്ഷൻ ഫൈറ്റ് സീനുകളുണ്ട്”: മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ


മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം നിർവഹിക്കുന്ന ചിത്രത്തെക്കുറിച്ച് അനൂപ് മേനോൻ. സമയം എടുത്ത് ചെയ്യേണ്ട സിനിമയാണ് ഇത്, 2026 ൽ യാഥാർഥ്യമാകുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ചിത്രം അടുത്ത വർഷമേ സാധ്യമാകുകയുള്ളൂ, ചിത്രത്തിന്റെ നിർമ്മാതാക്കൾ മാറി. കൊലതയിൽ നടക്കുന്ന ദുർഗ്ഗാപൂജയിൽ പ്രധാന സീക്വൻസുകൾ ചിത്രീകരിക്കാനുണ്ട്. ഈ ഷൂട്ടിങ് അടുത്ത വർഷമേ സംഭവിക്കുകയുള്ളൂ. ആ ഫെസ്റ്റിവലിൽ 20 ദിവസത്തെ ഷൂട്ട് ഉണ്ട്. ഫെസ്റ്റിവലിൽ ആക്ഷൻ ഫൈറ്റ് സീനുകളുണ്ട്. ഇത് കൊണ്ടാണ് ചിത്രം വൈകുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">ഈ ചിത്രം സംഗീതത്തിലൂടെയും പ്രണയത്തിലൂടെയുമുള്ള യാത്രയായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സിനിമയുടെ ബജറ്റ് വളരെ വലുതാണ്. ചിത്രത്തിൽ അഞ്ചു പാട്ടും മൂന്ന് ഫൈറ്റുമുണ്ട്. സമയമെടുത്ത് ചെയ്യാനാണ് ലാലേട്ടൻ പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്നും അനൂപ് മേനോൻ അഭിമുഖത്തിൽ പറഞ്ഞു.
