'ഫൈറ്റര്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

aSF

ബോളിവുഡില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഹൃത്വിക് റോഷന്‍ നായകനാവുന്ന ഫൈറ്റര്‍. പഠാന്‍ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ഒരു ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായി പ്ലാന്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രവുമാണിത്. രണ്ടാഴ്ച മുന്‍പെത്തിയ ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷകപ്രീതിയാണ് നേടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ  പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ്, സഞ്ജീദ ഷെയ്ഖ്, തലത് അസീസ്, സഞ്ജീവ് ജെയ്‍സ്‍വാള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കാണാത്ത തരം ഏരിയല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് ടീസര്‍ നല്‍കിയ പ്രതീക്ഷ.
 

Tags