ടൊവിനൊപ്പം കട്ടയ്ക്ക് മസില്‍ പെരുപ്പിച്ചു അച്ഛന്‍

tovino
അന്ന് പലരും അച്ഛനെയും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കമന്‍റ് ചെയ്തിരുന്നു.

തനിക്കൊപ്പം കട്ടയ്ക്ക് മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന അച്ഛന്‍റെ ചിത്രം നടൻ ടൊവിനോ ഒരിക്കൽ തന്‍റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ഓർക്കുന്നുണ്ടോ. ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെ ഇരുവരും മസില്‍ പിടിച്ച് പോസ് ചെയ്യുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരുന്നത്. അന്ന് അച്ഛനെയും മകനെയും പുകഴ്ത്തിക്കൊണ്ട് ഒട്ടേറെ പ്രതികരണങ്ങള്‍ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.

അന്ന് പലരും അച്ഛനെയും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കമന്‍റ് ചെയ്തിരുന്നു. ഇപ്പോഴിതാ ടൊവിനൊ പൊലീസ് വേഷത്തിലെത്തിയ  'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്‍റെ പിതാവായ അഡ്വ. ഇല്ലിക്കൽ തോമസ് സിനിമയിൽ ആദ്യമായി അഭിനയിച്ചിരിക്കുകയാണ്.

ടൊവിനോ അവതരിപ്പിച്ചിരിക്കുന്ന എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിൻ്റെ അച്ഛനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ നാരായണ പിള്ളയായാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. 40 കോടി വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ ഇതിനകം ചിത്രം നേടി കഴിഞ്ഞു.