പ്രശസ്ത കർണാടക സംഗീതജ്ഞ കൽപ്പകം രാമൻ അന്തരിച്ചു

kalpakam raman

ചെന്നൈ: പ്രമുഖ കർണാടക സംഗീതജ്ഞ കൽപ്പകം രാമൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പത്തിൽ തന്നെ കർണാടക സംഗീതം അഭ്യസിച്ച കൽപ്പകം 16-ാം വയസിൽ മ്യൂസിക് അക്കാദമിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.എസ്. ശ്രീനിവാസ ശാസ്ത്രിയുടെ തലമുറയിലുള്ള സംഗീതജ്ഞയാണ് കൽപ്പകം രാമൻ. മൈസൂർ സർവകലാശാലയിൽ നിന്ന്‌ ബിരുദാനന്തരബിരുദം നേടിയ കല്പകം  ആകാശവാണിയിൽ ഗായികയായിരുന്നു. 

സംഗീത കോളേജുകളിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിൽ സംഗീത കച്ചേരികൾ നടത്തി. ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന വി പി രാമനാണ് ജീവിത പങ്കാളി. തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ പി എസ് രാമൻ, നടൻ മോഹൻ രാമൻ, മുതിർന്ന അഭിഭാഷകൻ പി ആർ രാമൻ എന്നിവർ മക്കളാണ്.