വ്യാജ വാര്‍ത്ത; മാനനഷ്ടക്കേസ് നല്‍കി നടി രവീണ ടണ്ടന്‍

raveena

ബോളിവുഡ് താരം രവീണ ടണ്ടനെതിരെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ചതില്‍ മാനനഷ്ടക്കേസ് നല്‍കി നടി. വീഡിയോ പ്രസിദ്ധീകരിച്ച ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായ എക്‌സില്‍ പങ്കുവെച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നടിക്കെതിരായ ആരോപണം വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും നടിയുടെ അഭിഭാഷക പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിലൂടെ രവീണയെ മനപൂര്‍വം അപമാനിക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നും, കുറ്റക്കാരന് ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷക അറിയിച്ചു.

രണ്ടാഴ്ച മുമ്പ് മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച് സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പിന്നാലെ നടിയെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടിക്കെതിരായ പരാതി തെറ്റാണെന്ന് മുംബൈ പൊലീസ് പിന്നീട് വ്യക്തമാക്കി. 

Tags