ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്നു

fahad

മാമന്നന്റെ ഗംഭീര വിജയത്തിനിപ്പുറം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്നു. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98 മത് ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്നത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു.

റോഡ് മൂവിയാണ് അണിയറയിലെന്ന സൂചന നല്‍കുന്നതാണ് പുറത്തുവന്ന അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍. മഞ്ഞയും കറുപ്പും നിറങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്ററില്‍ ഒരു ഹൈവേയുടെ ചിത്രം കാണാം. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കിയ മാമന്നന്‍ 2023ലെ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. ജാതീയതയ്‌ക്കെതിരെയുള്ളതായിരുന്നു സിനിമയുടെ പ്രമേയം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വടിവേലു മാമന്നനില്‍ അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ നടന്‍ തമിഴില്‍ വീണ്ടും സജീവമാവുകയാണെന്നാണ് വിവരം. 

Tags