'ഏഴ് കടല്‍ ഏഴ് മലൈ'യ്ക്ക് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം

nivin

നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടന്ന പ്രീമിയര്‍ ഷോയ്ക്ക് മികച്ച പ്രതികരണം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടല്‍ ഏഴ് മലൈ.

റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴ് കടല്‍ ഏഴ് മലൈ' ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. 'പേരന്‍പ്', 'തങ്കമീന്‍കള്‍', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

Tags