'എനിക്ക് പറയാനുള്ളതെല്ലാം റിലീസിന് ശേഷം'; ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ബാദുഷ
തന്റെ പുതിയ സിനിമയായ റേച്ചലിന്റെ റിലീസിന് ശേഷം ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. തന്റെ പുതിയ സിനിമയായ റേച്ചലിന്റെ റിലീസിന് ശേഷം ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
താന്‍ കടം നല്‍കിയ 20 ലക്ഷം തിരികെ ചോദിച്ചതോടെ ബാദുഷ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്.
tRootC1469263">'എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം', ബാദുഷ കുറിച്ചു. ഇതിന് ശേഷം നിരവധി പേരാണ് ബാദുഷയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. തന്റെ പോസ്റ്റിന്റെ താഴെ ചീത്ത വിളികളും വാങ്ങിയ പണം നല്‍കിയിട്ട് സംസാരിക്കൂ, എന്നിങ്ങനെ നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഹണി റോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചല്‍ ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും.
.jpg)


