‘ഡ്യൂഡ്’ വിദേശ മാർക്കറ്റിൽ നിന്ന് മാത്രം നേടിയത് 27 കോടി

‘ഡ്യൂഡ്’ വിദേശ മാർക്കറ്റിൽ നിന്ന് മാത്രം നേടിയത് 27 കോടി
dude
dude

തമിഴകത്തെ പുത്തൻ സൂപ്പർ താരമായ പ്രദീപ് രംഗനാഥൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ ബോക്‌സ് ഓഫീസിൽ വൻ വിജയം സ്വന്തമാക്കുകയാണ്. റിലീസ് ചെയ്ത് കേവലം ആറ് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ നായകനായി അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിലെത്തിച്ച നടൻ എന്ന റെക്കോർഡ് പ്രദീപ് രംഗനാഥൻ സ്വന്തമാക്കി. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രമായ ‘ലവ് ടുഡെ’ 35 ദിവസം കൊണ്ടും, രണ്ടാമത്തെ ചിത്രമായ ‘ഡ്രാഗൺ’ 10 ദിവസം കൊണ്ടുമാണ് 100 കോടി നേടിയത്. നിലവിൽ ‘ഡ്യൂഡ്’ ആഗോളതലത്തിൽ ഏകദേശം 106 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതിൽ വിദേശ വിപണിയിൽ നിന്ന് മാത്രം ചിത്രം 27 കോടി രൂപ നേടി.

tRootC1469263">

നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ചിത്രം ഒരുക്കിയത്. കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബബന്ധങ്ങൾ, സൗഹൃദം എന്നിവയെല്ലാം കോർത്തിണക്കിയ ഒരു ടോട്ടൽ പാക്കേജ് ആയാണ് ‘ഡ്യൂഡ്’ തിയേറ്ററുകളിലെത്തിയത്. പ്രദീപ് രംഗനാഥൻ ‘അഗൻ’ എന്ന കഥാപാത്രമായും മമിത ‘കുറൽ’ എന്ന കഥാപാത്രമായിട്ടുമാണ് ചിത്രത്തിൽ എത്തിയത്. അതുപോലെ, മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാർ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എത്തി ഏവരുടെയും പ്രശംസ നേടി. മുൻ ചിത്രങ്ങൾ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ‘ഡ്യൂഡിലും’ ഒരുക്കിയിട്ടുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം.

Tags