‘ദൃശ്യം 3’ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പൂർത്തിയായി

The shooting of the Hindi version of 'Drishyam 3' has been completed.

Ajay Devgn നായകനാകുന്ന ‘Drishyam 3’ ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് ഔദ്യോഗികമായി അവസാനിച്ചതായി സംവിധായകൻ Abhishek Pathak അറിയിച്ചു. വികാരനിർഭരമായ കുറിപ്പിലൂടെ സിനിമയുടെ മുഴുവൻ ടീമിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.“കഴിഞ്ഞ കുറേ മാസങ്ങളായി ഈ സിനിമയായിരുന്നു ഞങ്ങളുടെ ലോകം” എന്ന് പറഞ്ഞ അഭിഷേക്, നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് സിനിമ പൂർത്തിയാക്കിയതെന്നും വ്യക്തമാക്കി. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം, മലയാള പതിപ്പിൽ നിന്ന് വ്യത്യസ്തമായ കഥാപശ്ചാത്തലവും ട്രീറ്റ്മെന്റുമാകും ഹിന്ദി പതിപ്പിനുള്ളതെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. Ajay Devgn, Tabu, Shriya Saran, Ishita Dutta, Prakash Raj എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഒക്ടോബർ 2-ന് തിയറ്ററുകളിലെത്തും. 
 

Tags