രാമർകൂത്തിന്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ വരുന്നു

ramarkooth

ഗോത്രകലയായ രാമർക്കൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു. ശ്രീരാമ ചരിതമാണ് "രാമർ കൂത്തി"ൻ്റെ പ്രമേയം.അട്ടപ്പാടിയിലെ ഇരുള സമൂദായത്തിൽ നിന്നുള്ള മരുതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ ബാനറിൽ വിജീഷ് മണി ഫിലിം ക്ലബ് ആണ് ചിത്രം നിർമ്മിക്കുന്നത്.

 ചടങ്ങിൽ വിജീഷ് മണിയും, രാമർ കുത്ത് കലാകാരൻമാരായ പൊന്നൻ, കാരമട, ഈശ്വരൻ, വെള്ളിങ്കിരി, ലക്ഷമണൻ, വിനോദ്, രകേഷ്, ശിവാനി കെ, ആർച്ചന കെ,തമ്മിയമ്മ, നഞ്ചമ്മ, വടുകിയമ്മ എന്നിവർ പങ്കെടുത്തു.

ഛായാഗ്രഹണം: വിനീഷ്, എഡിറ്റർ: വിഷ്ണു രാംദാസ്, സംഗീതം: ശബരീഷ്, പ്രൊജക്ട് ഡിസൈനർ: അച്ചുതൻ പനച്ചികുത്ത്, മേക്കപ്പ്: മനോജ് പി.വി, കലാസംവിധാനം: കൈലാസ്, വസ്ത്രാലങ്കാരം: സനോജ്, പി.ആർ.ഓ ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags