ചലച്ചിത്ര സംവിധായകന്‍ യു വേണുഗോപന്‍ അന്തരിച്ചു

venu gopan

ചേര്‍ത്തല: ചലച്ചിത്ര സംവിധായകന്‍ യു. വേണുഗോപന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം.

10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു. 1995 ൽ കുസൃതി കുറുപ്പ് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദ റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിട്ടുണ്ട്. 

ഭാര്യ: ലത, മക്കൾ: ലക്ഷ്മി (NISH തിരുവനന്തപുരം ), വിഷ്ണു ഗോപൻ (എൻജിനീയർ FISCHER ). മരുമകൻ രവീഷ്. സംസ്കാരം വെള്ളിയാഴ്ച രാത്രി 8.30 നു വീട്ടു വളപ്പിൽ.