കളങ്കാവലിൽ മമ്മൂട്ടി പുതിയതെന്തെങ്കിലും ചെയ്യുമെന്ന് അറിയാമായിരുന്നെന്ന് സംവിധായകൻ
മമ്മൂട്ടിയും വിനായകനും ഒരുമിച്ചെത്തിയ കളങ്കാവൽ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച വാരാന്ത്യ കളക്ഷനും ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു.
ഇതുവരെ മമ്മൂട്ടി ചെയ്തതിൽ നിന്ന് വ്യത്യസ്ഥമായ വേഷമാണ് കളങ്കാവലിലേത്. അത് സിനിമയുടെ വിജയത്തിനും കാരണമായിട്ടുണ്ട്. അതി ക്രൂരനായ കൊലപാതകിയായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. അത് ജനങ്ങൾ ഏറ്റെടുക്കുയും ചെയ്തിരുന്നു. സിനിമയുടെ വിജയത്തുടർച്ചയ്ക്കിടയിൽ സംവിധായകനായ ജിതിൻ കെ ജോസ് സന്തോഷം പങ്ക് വച്ച് രംഗത്ത് വന്നിരുന്നു.
tRootC1469263">മമ്മൂട്ടിയുടെ മറ്റ് വേഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായിരിക്കണം കളങ്കാവലിലെ വേഷമെന്ന് സ്ക്രിപിറ്റിന്റെയിടയിൽ കരുതുയില്ലെന്നാണ് സംവിധായകനായ ജിതിൻ കെ ജോസ് പറഞ്ഞത്. എഴുത്തിലും നിർമാണ വേളയിലും വ്യത്യസ്ഥമായൊരു വേഷമായിരിക്കണമെന്ന് ചിന്തിച്ചിരുന്നില്ല. കളങ്കാവലിൽ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു ഷെയ്ഡ് വരുന്നുണ്ട്. ആ കഥാപാത്രം അങ്ങനെയാണ്. മറ്റുള്ളവരുടെ മുന്നിൽ വളരെ ജെൻ്റിലായ ക്യാരക്ടറാണ് ഉള്ളിലാണ് യദാർഥ ക്യാരക്ടർ ഇരിക്കുന്നത്. ഈ കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയെന്ന മഹാനടനാണ്. അദ്ദേഹത്തിൽ നിന്ന് പുതിയൊരു സാധനം വരുമെന്ന ചിന്ത ഞങ്ങൾക്കുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. മികച്ച പ്രതികരണങ്ങളോടെ നിറഞ്ഞോടുന്ന ചിത്രം വരും ദിവസങ്ങളിൽ റെക്കോർഡുകൾ ബ്രേക്ക് ചെയ്യുമെന്നും സൂചനയുണ്ട്.
.jpg)

