ഓട്ടോറിക്ഷ ഡ്രൈവറായി ധ്യാൻ ശ്രീനിവാസൻ ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

dhyan sreenivasan

ധ്യാൻ ശ്രീനിവാസൻ ഓട്ടോറിക്ഷ ഡ്രൈവറായി പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം വടകര ഒഞ്ചിയത്ത് ആരംഭിച്ചു. ബിനു രാജ് സംവിധാനം ചെയ്യുന്ന സിനിമ ഓപ്പൺ ആർട്ട് ക്രിയേഷൻസാണ് നിർമിക്കുന്നത്.

മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ, പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബി.ടെക്ക് കഴിഞ്ഞിട്ടും തൻ്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാതെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

മാളവിക മേനോനും ദിൽനയുമാണ് നായികമാർ. ധർമജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിം) വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം), ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ അംബികാ മോഹൻ സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.

Tags