'ധീരൻ' ഇന്നു മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും


രാജേഷ് മാധവൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ എവർഗ്രീൻ താരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ജാൻ എ മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" ഇന്നു മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ഏറെക്കാലത്തിനു ശേഷമാണു ചിരിക്ക് വലിയ പ്രാധാന്യമുള്ള ഒരു ചിത്രം മലയാളത്തിൽ പുറത്തിറങ്ങുന്നത്. അത്തരം ചിത്രങ്ങൾ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഒരു സമയത്ത് തന്നെയാണ് 'ധീരൻ' അവരുടെ മുന്നിലേക്ക് എത്തുന്നത്.
tRootC1469263">രാജേഷ് മാധവൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിലെ എവർഗ്രീൻ താരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, വിനീത് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഇവർക്കൊപ്പം ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ എന്നിവരും കൂടി ചേരുമ്പോൾ ഒരു ചിരിയുടെ പൊടിപൂരമാണ് പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്.
