ചിരിയുടെ രസക്കൂട്ടുമായി 'ധീരൻ' ജൂലൈ 4 മുതൽ


ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണെന്ന് പറയുകയാണ് ദേവദത്ത് ഷാജി.
ധീരൻ സിനിമ ജൂലൈ 4 ന് പുറത്തിറങ്ങും. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ഫാമിലി ഫൺ എൻ്റർടെയ്നർ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്.
ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണെന്ന് പറയുകയാണ് ദേവദത്ത് ഷാജി. സിനിമ റിലീസ് ചെയ്യാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ സംവിധായകൻ എഴുതിയ ഫേസ്ബുക്കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും പറയണമെന്നും സിനിമ തിയേറ്ററിൽ പോയി കാണണമെന്നും ദേവദത്ത് പറഞ്ഞു. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണെന്നും അദ്ദേഹം കുറിച്ചു.
tRootC1469263">രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരുമിച്ചു ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതും ഈ ചിത്രത്തിലേക്ക് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്. മലയാളത്തിലെ ഒരുപിടി സീനിയർ താരങ്ങളും ജൂനിയർ താരങ്ങളും ഒന്നായി തകർക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ധീരന്റെ ട്രെയ്ലറും നമ്മുക്ക് നൽകുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും 'ധീരൻ' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.