തിയേറ്ററുകളിൽ വൻ വിജയമായി ഡീയസ് ഈറെ

'All the dead are awakened on that day'; Pranav Mohanlal's film 'Day's Ere' release trailer
'All the dead are awakened on that day'; Pranav Mohanlal's film 'Day's Ere' release trailer

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഈറെ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറർ വിഭാഗത്തിൽ എത്തിയ ഈ ചിത്രം ആദ്യ ദിവസം മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ രോഹൻ എന്ന കഥാപാത്രം പ്രണവ് മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് എന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. പ്രശംസകൾക്കൊപ്പം തന്നെ, ബോക്സ് ഓഫീസിൽ കളക്ഷനിലും വമ്പൻ കുതിപ്പാണ് ‘ഡീയസ് ഈറെ’ നടത്തിക്കൊണ്ടിരിക്കുന്നത്.

tRootC1469263">

റിലീസ് ചെയ്ത് കേവലം അഞ്ച് ദിവസങ്ങൾക്കുള്ളിൽ ‘ഡീയസ് ഈറെ’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രമുഖ ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 22.36 കോടി രൂപ നേടിയിട്ടുണ്ട്. ആഗോളതലത്തിൽ ഈ നേട്ടം 44 കോടിയോളം രൂപയായി ഉയർന്നിരിക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കളക്ഷനിൽ ഈ മുന്നേറ്റം തുടരുകയാണെങ്കിൽ, പ്രണവ് മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ക്ലബ്ബ് ചിത്രമായി ‘ഡീയസ് ഈറെ’ മാറും. ഇതിനുമുമ്പ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ ചിത്രങ്ങളിലൂടെ പ്രണവ് ഈ നേട്ടം കൈവരിച്ചിരുന്നു.

Tags