പ്രഭാസ് ചിത്രത്തില്‍ നായിക ദീപിക

prabhas

തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കല്‍ക്കി 2898 എഡി'. വലിയ താര നിരയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ റോള്‍ എന്താണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പദ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് ദീപിക എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക.
ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 

Tags