ദീപികയും രണ്‍വീറും കുഞ്ഞിനായി കാത്തിരിപ്പില്‍ ?

deepika

ബോളിവുഡ് താരം ദീപിക പദുകോണ്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്. ദി വീക്ക് എന്ന മാധ്യമമാണ് ദീപിക ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദീപികയുമായുടെ അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുണ്ട്.

77ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സ് (ബാഫ്റ്റ) ചടങ്ങില്‍ പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖര്‍ജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. വയറു മറച്ചു പിടിച്ച ദീപിക ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ ഇതോടെയാണ് ശക്തമായത്.
2018ലായിരുന്നു ദീപികയുടേയും രണ്‍വീറും വിവാഹിതരായത്.
 

Tags