ഇന്നസെന്റ് ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്
പ്രേക്ഷക പ്രശംസ നേടിയ ‘മന്ദാകിനി’ക്ക് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ്’ നവംബർ 7-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സോഷ്യൽ മീഡിയയിലെ പ്രശസ്തനായ ടാൻസാനിയൻ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ‘ഇന്നസെന്റ്’ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
tRootC1469263">സിനിമയ്ക്ക് ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു ‘ടോട്ടൽ ഫൺ റൈഡ്’ ആയിരിക്കും ചിത്രമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകുന്നു. സർക്കാർ ഓഫീസുകളിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ഒരു മുഴുനീള കോമഡി ചിത്രമാണിത്.
‘ഇന്നസെന്റ്’ ടീം റിലീസ് ദിനത്തിൽ ഒരു റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം മെഗാ കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ‘ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ’ ഇടം നേടാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
.jpg)

