ബിഗ് സ്‌ക്രീനില്‍ കാണുന്നതെല്ലാം അന്ധമായി വിശ്വസിക്കരുത് എന്ന് കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം ; സണ്ണി ലിയോണി

sunny-leone

ബോളിവുഡില്‍ വയലന്‍സ് കാണിക്കുന്ന ചിത്രങ്ങളെ വിമര്‍ശിച്ച് സണ്ണി ലിയോണി. ഏത് സിനിമ കാണണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാണികള്‍ക്കുണ്ടെന്നും എന്നാല്‍ രക്ഷകര്‍ത്താക്കള്‍ സിനിമയെന്ത് എന്നതിനെ കുറിച്ച് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് അനിവാര്യമാണെന്നും സണ്ണി ലിയോണി പറഞ്ഞു. ബിഗ് സ്‌ക്രീനില്‍ കാണുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്നും ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്ണി വ്യക്തമാക്കി.

സിനിമയെ താന്‍ വിശ്വസിക്കുന്നത് ഒരു സൈക്കിള്‍ പോലെയാണ്. ഒരു സമയത്ത് സിനിമയില്‍ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് വലിയ പ്രേക്ഷകര്‍ കുടുംബസമേതം തിയേറ്ററില്‍ പോയി സിനിമ കാണുന്നു. ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നതും പ്രേക്ഷകരാണ്. അതുപോലെ തന്നെ ചില എഴുത്തുകളോടും കഥകളോടും നമ്മള്‍ എപ്പോഴും യോജിക്കണമെന്നില്ല. അത് റൈറ്ററുടെ ഇഷ്ടമാണ്, സണ്ണി വ്യക്തമാക്കി.

സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അനിമല്‍ സിനിമയെ ഉദാഹരണമാക്കി നടി പറയുന്നതിങ്ങനെ, ഫിക്ഷനെയും റിയാലിറ്റിയെയും കുറിച്ചുള്ള അവബോധം പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അനിമല്‍ പോലുള്ള സിനിമകളില്‍ കാണുന്നതല്ല ജീവിതം എന്ന് പറയണം. അവരെ സഹാനുഭൂതിയും എന്ത് കാണുന്നു എന്ന ധാരണയും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം, സണ്ണി ലിയോണി കൂട്ടിച്ചേര്‍ത്തു.

Tags