ചെന്നൈ വെള്ളപ്പൊക്കം: സഹായഹസ്തവുമായി നടൻ ശിവ കാർത്തികേയൻ; 10 ലക്ഷത്തിന്റെ ചെക്ക് ഉദയനിധി സ്റ്റാലിന് കൈമാറി

siva karthikeyan

ചെന്നൈ: തമിഴ്‌നാട്ടിൽ മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി നടൻ ശിവ കാർത്തികേയൻ. തമിഴ്നാട് മന്ത്രിയും നിർമാതാവുമായ ഉദയനിധി സ്റ്റാലിനെ സന്ദർശിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 10 രൂപ സംഭാവനയും ചെയ്തു.

എക്സ് അക്കൗണ്ടിലൂടെ ഉദയനിധിയാണ് ശിവ കാർത്തികേയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ വിവരം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഉദയനിധി പോസ്റ്റ് ചെയ്തു.

മിഷോങ് കൊടുങ്കാറ്റിനെ തുടർന്ന് കോർപ്പറേഷൻ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സർക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ, നടനും സഹോദരനുമായ ശിവ കാർത്തികയേൻ ഞങ്ങളെ സന്ദർശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം. ഉദയനിധി എക്സിൽ കുറിച്ചു.