'ചാട്ടുളി' ചിത്രത്തിന്റെ റിലീസ് ചെയ്തു

'Chatuli' released
'Chatuli' released

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന "ചാട്ടുളി " ഫെബ്രുവരി ഇരുപത്തിയൊന്നിന് നവതേജ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  " ചാട്ടുളി " എന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളിഎഴുതുന്നു.


പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആൻ്റണി പോൾ,നിഖിൽ എസ് മറ്റത്തിൽ,ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, രാഹുൽ രാജ് ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജു വി.എസ്.  പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, എഡിറ്റർ-അയൂബ് ഖാൻ,ബിജിഎം-രാഹുൽ രാജ്,കല-അപ്പുണ്ണി സാജൻ, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്,
അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ,സ്റ്റിൽസ്-അനിൽ പേരാമ്പ്ര,പി ആർ ഒ-എ എസ് ദിനേശ്

Tags