അഞ്ച് കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടീസയച്ച് ചന്ദ്രമുഖി നിർമാതാക്കൾ

Nayanthara
Nayanthara

നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും തലപൊക്കുന്നു. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ബിയോണ്ട് ദ ഫെയറി ടെയ്ൽ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ധനുഷ് പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരക്ക് നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി നയൻതാര ധനുഷിനെതിരെ ഇൻസ്റ്റഗ്രാമിൽ നീണ്ടു കുറിപ്പിടുകയും ചെയ്തു.

അതുണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ് അഞ്ച് കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നയൻതാരക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസയച്ചിരിക്കുകയാണ് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കൾ. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് നോട്ടീസിലുള്ളത്.

Tags