'ബുള്ളറ്റ്' ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ

saf

സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ബുള്ളറ്റ് ഡയറീസ് ഡിസംബർ ഒന്നിന് പ്രദർശനത്തിന് എത്തും. ധ്യാൻ ശ്രീനിവാസൻ, രഞ്ജി പണിക്കർ, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ലിന്റ ഡിക്രൂസ് ആയി പ്രയാഗ ൻ എത്തും.

ജോണി ആന്റണി, രഞ്ജി പണിക്കർ, അൽത്താഫ് സലിം, കോട്ടയം പ്രദീപ്, ശ്രീകാന്ത് മുരളി, സന്തോഷ് കീഴാറ്റൂർ, മനോജ് കെ യു, ഷാലു റഹീം, സേതു ലക്ഷ്മി, ശ്രീലക്ഷ്മി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബി3എം ക്രിയേഷൻസിന്റെ ബാനറിൽ നോബിൻ മാത്യു, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർ ചേർന്നാണ് ബുള്ളറ്റ് ഡയറീസ് നിർമ്മിച്ചിരിക്കുന്നത്. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സന്തോഷ് മണ്ടൂരാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലിയും എഡിറ്റർ രഞ്ജൻ എബ്രഹാവുമാണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ ഉബ്ബൈനി യൂസഫ്, ഷിബിൻ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർമാർ ബിജേഷ് നാരായണൻ, രാമചന്ദ്രൻ പൊയിലൂർ എന്നിവരാണ്. കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ലിബിൻ സ്കറിയ, സൂരജ് സന്തോഷ്, മേഘ ജോസുകുട്ടി, ഷാൻ റഹ്മാൻ എന്നിവരാണ് പിന്നണി ഗായകർ. ബുള്ളറ്റ് ഡയറീസിന്റെ നൃത്തസംവിധായകൻ റിഷ്ധനാണ്.
 

Tags