പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ബോളിവുഡിനെതിരെ ബോയ്‌കോട്ട് ആഹ്വാനം; വിമര്‍ശനവുമായി പൂജ ഭട്ട്

pooja

ബോളിവുഡ് താരങ്ങള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയതിന് പിന്നാലെ ട്രെന്‍ഡിങ് ആയി ബോയ്‌കോട്ട് ബോളിവുഡ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ട്രെന്‍ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായികയും നടിയുമായ പൂജാ ഭട്ട് രംഗത്തെത്തി. താരങ്ങള്‍ കൂട്ടായി സംസാരിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയെ ആക്രമിക്കുകയാണെന്ന് പൂജാ ഭട്ട് പറഞ്ഞു. എക്‌സിലൂടെയാണ് താരത്തിന്റെ പ്രതികരണം.

'ഇത് വീണ്ടും ആരംഭിക്കുന്നു! പലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂട്ടായി സംസാരിക്കുന്നതിന് എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി നല്‍കുന്ന വില ' ബോയ്‌കോട്ട് ബോളിവുഡ് ഹാഷ്ടാഗിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പൂജാ ഭട്ട് പ്രതികരിച്ചത്. എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ഹാഷ്ടാഗും ഉള്‍പെടുത്തിയിട്ടുണ്ട്.

Tags