ചിരഞ്ജീവിയുടെ 'വിശ്വംഭര'യിൽ ബോളിവുഡ് താരം കുനാൽ കപൂറും

kunal

ഹൈദരാബാദ്: തെലുങ്കിലെ സൂപ്പർ താരം ചിരഞ്ജീവി നായകനായുന്ന പുതിയ ചിത്രമായ വിശ്വംഭരയിൽ ബോളിവുഡ് താരം കുനാൽ കപൂറും. യു വി ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച് വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുനാൽ ജോയിൻ ചെയ്തു. രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കുനാൽ കപൂർ വിശ്വംഭരയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

ഒരു ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന വിശ്വംഭരയില്‍ ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തൃഷ കൃഷ്ണനും അഷിക രംഗനാഥും ചിത്രത്തിൽ നായികമാരായി എത്തുന്നു. 

വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. 2025 ജനുവരി 10ന് ചിത്രം തീയേറ്റയറുകളിലെത്തും. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആർ ഒ - ശബരി.

Tags