ബോക്‌സ് ഓഫീസിൽ കുതിച്ച് ‘ബൈസൺ’
ധ്രുവ് വിക്രം നായകനായെത്തിയ പുതിയ ചിത്രം ‘ബൈസൺ’ തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. അനുപമ പരമേശ്വരൻ നായികയായെത്തുന്ന ഈ ചിത്രം ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിലെത്തിയത്. റിലീസിന് ശേഷം മികച്ച അഭിപ്രായം നേടുന്ന ചിത്രം കളക്ഷൻ്റെ കാര്യത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ‘ബൈസൺ’ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 55 കോടി രൂപ നേടിയിട്ടുണ്ട്. കബഡി താരം മനതി ഗണേശൻ്റെ ജീവിതകഥ പറയുന്ന ഈ ബയോപിക് ചിത്രത്തിൽ മലയാളത്തിൽ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
tRootC1469263">മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രം പാ രഞ്ജിത്തിൻ്റെ നീലം പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ മാരി സെൽവരാജിൻ്റേതായി ധനുഷിനെ നായകനാക്കി പ്രഖ്യാപിച്ച മറ്റൊരു പ്രോജക്റ്റും ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ധനുഷ് ഈ ചിത്രത്തെ ‘പല കാരണങ്ങളാൽ തനിക്ക് വിലമതിക്കാനാവാത്ത ചിത്രം’ എന്നാണ് വിശേഷിപ്പിച്ചത്. ചിത്രത്തിൽ ധനുഷിൻ്റെ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സീ സ്റ്റുഡിയോസും ധനുഷിൻ്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
.jpg)

