ബിഗ്ബോസ് താരം ജിന്റോ സിനിമയിലേക്ക്

jinto

ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ജിന്റോ വെള്ളിത്തിരയിലേക്ക്. ബാദുഷാ പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ജിന്റോ നായകനാകുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്‌സ് എന്ന പരിപാടിയില്‍ ജിന്റോ നല്‍കിയ അഭിമുഖത്തിനിടയില്‍ നിര്‍മാാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തന്നോട് വന്നു പറയുകയും ആ കഥ തനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാര്‍ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു. 

റിലീസിന് തിയേറ്ററുകളിലേക്കെത്താന്‍ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. എം. ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.