ബിബിൻ ജോർജ് ചിത്രം ‘കൂടൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Bibin George movie 'Koodal' first look poster released
Bibin George movie 'Koodal' first look poster released

ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കൂടൽ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബിബിൻ ജോർജ്ജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

മണ്ണാർക്കാട്,അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ.വി ആണ് ചിത്രം നിർമ്മിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ,നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

Tags