നിഗൂഢമായ ചിരിയുമായി മമ്മൂട്ടി : ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമായി 'ഭ്രമയുഗം' ടീസർ

bramayugam teaser

 പ്രേക്ഷകർ ആകാംക്ഷയോടെ  കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗ ത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു .ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലേത് പോലെ ഡാർക്ക് പശ്ചാത്തലത്തിലാണ് ടീസറും എത്തിയിരിക്കുന്നത്.രാഹുൽ സദാശിവനാണ് ചിത്രം  സംവിധാനം ചെയ്യുന്നത് .

മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ടീസറിലുള്ളത്. അർജുൻ അശോകനിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങളാണ് സിദ്ധാർഥ് ഭരതന്റെ കഥാപാത്രം ഉയർത്തിയിരിക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് ഭ്രമയുഗത്തിനായി സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമ്മിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളം കൂടാകെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Tags