ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ലെന്ന് ഭാവന

bhavana
ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന.മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും ഭാവന തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഈ കാലയളവിൽ നേരിട്ട പ്രതിസന്ധികളെ എല്ലാം സധൈര്യം നേരിട്ട് മുന്നേറുന്ന ഭാവന തനിക്ക് കേൾക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് ഒരു യൂട്യൂബ് ചചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയായിരുന്നു.

റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ലെന്ന് ഭാവന പറയുന്നു. നടൻ അനൂപ് മേനോനുമായി വിവാഹം കഴിഞ്ഞെന്ന് വരെ കേട്ടു. ഞാൻ പലതവണ അബോർഷൻ ആയെന്ന് വരെ പലരും പറഞ്ഞെന്നും ഭാവന പറയുന്നു.

"റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു.

ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാൽ അബോർഷൻ ആണേൽ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും. ഒരു സമയത്ത് ഞാനും അനൂപ് ചേട്ടനും കൂടി കല്യാണം കഴിഞ്ഞെന്ന് വരെയായി. അങ്ങനെ ഞെട്ടി ഞെട്ടി ഇപ്പോൾ ഞെട്ടാറില്ല. കല്യാണം മുടങ്ങി. കല്യാണം കഴിഞ്ഞു. ഡിവോഴ്സ് ആയി. തിരിച്ചുവന്നു അങ്ങനെ കേട്ട് കേട്ട് എനിക്ക് വയ്യാതായിരുന്നു. പിന്നെ എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിച്ചു", എന്നാണ് ഭാവന പറഞ്ഞത്.

Tags