ഇമോഷണലി അത് ഫീല്‍ ചെയ്തു; ആ പരിപാടിക്ക് ശേഷം താന്‍ ഹോട്ടല്‍ മുറിയില്‍ പോയിരുന്ന് ഒരുപാട് കരഞ്ഞുവെന്ന് ഭാവന

bhavana
കൂടെ ഉണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് തന്നോട് പറയുന്നുണ്ടായിരുന്നു. അന്നത്തെ തന്റെ കരച്ചില്‍ സന്തോഷം കലര്‍ന്നതായിരുന്നു. അത് തനിക്ക് പറയാന്‍ കഴിയാത്തൊരു എക്‌സ്പീരിയന്‍സ് ആണ്. കുറെ നാളുകളായി താന്‍ സ്വയം പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയത് ആഘോഷമാക്കിയിരുന്നു മലയാളികള്‍ .പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് പറഞ്ഞാണ് രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.

ആ പരിപാടിക്ക് ശേഷം താന്‍ ഹോട്ടല്‍ മുറിയില്‍ പോയിരുന്ന് ഒരുപാട് കരഞ്ഞു എന്നാണ് ഭാവന ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ആ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലില്‍ തിരിച്ച് ചെന്ന് താന്‍ ഒരുപാട് കരഞ്ഞു. ഇമോഷണലി അത് എങ്ങനെയാണ് തനിക്ക് ഫീല്‍ ചെയ്തതെന്ന് വിവരിക്കാന്‍ പറ്റില്ല. താന്‍ കുറെ കരഞ്ഞു.

കൂടെ ഉണ്ടായിരുന്നവരെല്ലാം ഇങ്ങനെ കരയല്ലേയെന്ന് തന്നോട് പറയുന്നുണ്ടായിരുന്നു. അന്നത്തെ തന്റെ കരച്ചില്‍ സന്തോഷം കലര്‍ന്നതായിരുന്നു. അത് തനിക്ക് പറയാന്‍ കഴിയാത്തൊരു എക്‌സ്പീരിയന്‍സ് ആണ്. കുറെ നാളുകളായി താന്‍ സ്വയം പ്രൊട്ടക്ട് ചെയ്ത് കഴിയുകയായിരുന്നു.

അതുവരെ താന്‍ എന്ത് ചെയ്യുന്നുവെന്നത് തന്റെ ഫാമിലിക്കും ഫ്രണ്ട്‌സിനും മാത്രമെ അറിയുമായിരുന്നുള്ളു. അതില്‍ നിന്നെല്ലാം ആദ്യമായി പുറത്ത് വന്നത് അന്ന് ആയിരുന്നു. 

Share this story