ഭ ഭ ബ ടീസർ റിലീസ് ചെയ്തു


ദിലീപ് നായകനാകുന്ന ഭഭബയുടെ ടീസർ റിലീസ് ചെയ്തു. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാസ് എന്റെർറ്റൈനെർ സ്വഭാവത്തിലാണ് ഒരുക്കിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ഫഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ്. തമിഴ് നൃത്ത സംവിധായകൻ സാൻഡി മാസ്റ്റർ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.
tRootC1469263">കൂടാതെ ബാലു വർഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, റെഡ്‌ഡിൻ കിങ്‌സ്‌ലീ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടീസറിൽ ദിലീപ് കറുത്ത മുണ്ടും ഷർട്ടുമിട്ട് പോലീസുകാരുമായി ഫൈറ്റ് ചെയ്യുന്ന രംഗങ്ങൾ ദിലീപിന്റെ തന്നെ വാളയാർ പരമശിവം എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് രഞ്ജൻ അബ്രഹാം ആണ്. മോഹൻലാൽ ചിത്രത്തിലൊരു അതിഥിവേഷം ചെയ്യും. 15 മിനുട്ട് ദൈർഘ്യമുള്ള അതിഥി വേഷത്തിന്റെ രംഗങ്ങളുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.